ഷാള്‍ കഴുത്തില്‍ കുരുങ്ങി പെണ്‍കുട്ടി മരിച്ചു

എ കെ ജെ അയ്യര്‍

തിങ്കള്‍, 1 ഫെബ്രുവരി 2021 (18:37 IST)
കുറുപ്പംപടി: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുറുപ്പംപടി വേങ്ങൂര്‍ ചൂരത്തോട് കപ്പട്ടയ്ക്കാ മഠത്തിലെ സജിയുടെയും സിനിയുടെയും മകള്‍ അബീന എന്ന പത്തു വയസുകാരിയാണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്.
 
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സജിയും കുട്ടിയുടെ മാതാവ് സിനിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. മൂത്ത സഹോദരന്‍ അബിളിനും ഇളയ സഹോദരി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
 
ഉടന്‍ തന്നെ സഹോദരങ്ങള്‍ അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിക്കുകയും സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേങ്ങൂര്‍ സര്‍ക്കാര്‍ എല്‍.പിസ്‌കൂള്‍ നാലാം കലാ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അബീന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍