കേരളാ താലിബാനിസത്തിന്റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയന്‍മാരുടെ ദുഷ്പ്രചരണത്തിന് മുന്നില്‍ ഭരണകൂടം കീഴടങ്ങിയിരിക്കുകയാണ്. ഇത് കേരളത്തിന് അപമാനമാണ്. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കിയ പാരമ്പര്യമുള്ള പഴയിടത്തെ ഇപ്പോള്‍ മതത്തിന്റെ പേരില്‍ അകറ്റി നിര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.