മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലാണ് തർക്കമെന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. എന്നാൽ കോടതിയോ അഭിഭാഷകരോ ആവശ്യപ്പെടാതെയാണ് മാധ്യമപ്രവർത്തകരെ കോടതി പരിസരത്തുനിന്ന് ബലമായി കസ്റ്റഡിയിലെടുത്തത്. ഈ നടപടി ആഭ്യന്തര വകുപ്പിന്റെ അറിവില്ലാതെയാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും കുമ്മനം പറഞ്ഞു.
അഭിഭാഷക– മാധ്യമ തർക്കത്തിനു പിന്നിൽ മറ്റാരുടേയോ ഒരു അജണ്ട ഉണ്ടെന്ന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. മാധ്യമങ്ങളെ കോടതിയിൽനിന്ന് ആട്ടിയോടിക്കുകയെന്നത് മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും രഹസ്യ അജണ്ടയാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന വ്യാമോഹമാണ് ഇതിന്റെ പിന്നിൽ. കോഴിക്കോട് സംഭവത്തിനു ശേഷം ഇക്കാര്യമാണ് വ്യക്തമായതെന്നും കുമ്മനം കുറ്റപ്പെടുത്തി.