ഇനി കല്യാണം നടത്താനും കുടുംബശ്രീ; മാട്രിമോണിയല്‍ പദ്ധതിയ്ക്ക് തുടക്കമായി

ചൊവ്വ, 26 ജൂലൈ 2016 (09:39 IST)
സ്ത്രീകള്‍ക്ക് വരുമാനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നു. കേരളത്തിലെ മാട്രിമോണിയല്‍ രംഗത്തേക്കാണ് കുടുംബശ്രീ പുതിയ ചുവടുവയ്പ് നടത്തുന്നത്. സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ മാട്രിമോണിയല്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനം ടൂറിസം സഹകരണ വകുപ്പു മന്ത്രി എസി മൊയ്തീന്‍ നിര്‍വഹിച്ചു. പോര്‍ക്കുളം പഞ്ചായത്ത് കുടുംബശ്രീ കൂട്ടായ്മായുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള സ്വകാര്യകെട്ടിടത്തിലാണ് മാട്രിമോണിയല്‍ ഓഫീസ്പ്രവര്‍ത്തിക്കുന്നത്.
 
കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒന്നിച്ചുനിന്നാല്‍ വിവാഹ തട്ടിപ്പുകള്‍ക്ക് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. നിശ്ചിത ഫീസടച്ച് രജിസ്ട്രര്‍ ചെയ്യുവര്‍ക്ക് പോസ്റ്റല്‍, സോഷ്യല്‍ മീഡിയ വെബ്‌സെറ്റ് എന്നിവയിലൂടെയാണ് വിവരങ്ങള്‍ നല്‍കുക. അപേക്ഷകരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ അതാതു പ്രദേശത്തുള്ള കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകര്‍ക്കാണ് ചുമതല.
 

വെബ്ദുനിയ വായിക്കുക