വഴിയരുകില്‍ മാലിന്യം കളയാനെത്തിയ യുവതിയെ നാട്ടുകാര്‍ പിടികൂടി
ഇരുട്ടിന്‍റെ മറവില്‍ മാലിന്യം കളയാന്‍ കാറിലെത്തിയ യുവതിയെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കുടപ്പനക്കുന്ന് ദര്‍ശന്‍ നഗറിലെ ഫ്ലാറ്റില്‍ താമസിക്കുന്ന യുവതിയാണു വഴിയരുകില്‍ കഴിഞ്ഞ ദിവസം രാത്രി മാലിന്യം കളയാന്‍ കാറിലെത്തിയത്.
കുടപ്പനക്കുന്ന് തലയാപ്പൂര്‍ ക്ഷേത്ര പരിസരത്ത് മാലിന്യം കളഞ്ഞു കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണു ഇവരെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.