ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അടിയന്തരമായി ശമ്പളം നല്‍കാന്‍ 103 കോടി രൂപ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് അപ്പിയിലുമായി സര്‍ക്കാര്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസത്തിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ലെന്നാണ് അപ്പീലില്‍ വ്യക്തമാക്കിയിരിക്കുന്നത്.