വരുമാനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നു; വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണം: കെഎസ്ആർടിസി

വെള്ളി, 23 ഡിസം‌ബര്‍ 2016 (14:27 IST)
വിദ്യാര്‍ഥികളുടെ സൗജന്യയാത്ര അനുവദിക്കാന്‍ കഴിയില്ലെന്ന് കെഎസ്ആര്‍ടിസി. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എം.ഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നതിലൂടെ വരുമാനത്തില്‍ 42 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് കെഎസ്ആര്‍ടിസി എം ഡി സര്‍ക്കാരിനെ അറിയിച്ചു.
 
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ നിരക്കില്‍ യാത്രയുടെ ആവശ്യമില്ലെന്നും എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണം. കൂടാതെ സ്വകാര്യ ബസുകളുടെ ദൂരം 140 കിലോമീറ്ററായി നിജപ്പെടുത്തണമെന്നും സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക