കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്ക്

വ്യാഴം, 2 ജൂലൈ 2015 (09:25 IST)
എറണാകുളത്തിനടുത്ത് പുത്തന്‍കുരിശില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരം. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നുരാവിലെയാണ് അപകടമുണ്ടായത്. ബസിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെണ് അറിയുന്നത്. എറണാകുളത്ത് മറ്റക്കുഴിക്ക് സമീപമാണ് അപകടം ഉണ്ടായത്.

വെബ്ദുനിയ വായിക്കുക