കെ എസ് ആർ ടി സി കഞ്ഞി കുടിക്കാൻ പോലും വകയില്ലാത്ത സ്ഥാപനമാണെന്നും അതിനാൽ തന്നെ നിയമന നിരോധനം നീക്കാനാകില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. നിലവിൽ അഡ്വൈസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാനാകില്ല. ഉദ്യോഗാർത്ഥിക്കൾ കോടതിയിൽ പോയാൽ നിയമപരമായി തന്നെ നേരിടുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കു ശരശരീയേക്കാൾ കൂടുതലാണ് കെ എസ് ആർ ടി സിയിലെ കണ്ടക്ടർമാരുടെ എണ്ണം. ഇതിനാലാണ് പുതിയ നിയമനങ്ങൾ നിർത്തിവച്ചിരിക്കുന്നത് എന്നും കണ്ടക്ടർമാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നുമാണ് എസ് ശര്‍മ എംഎല്‍എടെ ചോദ്യത്തിനു മറുപടിയായി ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചത്.