വൈദ്യുതിപോസ്റ്റുകളിലെ പരസ്യബോര്‍ഡുകള്‍ മാറ്റുന്നു
സംസ്ഥാനത്തെ വൈദ്യുതിപോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ മാറ്റാന്‍ തീരുമാനിച്ചു. പോസ്റ്റുകളില്‍ വൈദ്യുതിബോര്‍ഡിന് അറ്റകുറ്റപണികള്‍ നടത്തുമ്പോള്‍ അസൗകര്യം സൃഷ്‌ടിക്കുന്നതിനാല്‍ ഇവ ഉടന്‍ എടുത്തുമാറ്റാന്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന വൈദ്യുതിസുരക്ഷയെക്കുറിച്ചുള്ള യോഗത്തിലാണ് തീരുമാനമായത്.
പരസ്യബോര്‍ഡ് സ്ഥാപിച്ചവര്‍ ഇതെടുത്തു മാറ്റേണ്ടതാണെന്നും അവര്‍ ഈ തീരുമാനം നടപ്പാക്കാത്ത പക്ഷം കെഎസ്‌ഇബിയ്‌ക്ക് പരസ്യബോര്‍ഡുകള്‍ മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളാമെന്നും എഡിഎം വിആര്‍ വിനോദ് അറിയിച്ചു.
വൈദ്യുതി പോസ്റ്റുകളിലാണ് ഇപ്പോള്‍ നിരവധി പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്. ഇത് പലപ്പോഴും പലവിധ അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന്‍റെ ഈ തീരുമാനം ഇതിനൊരു അറുതി വരുത്തുമെന്ന് കരുതാം.