കൈക്കൂലി കേസ്: കെ എസ് ഇ ബി എഞ്ചിനീയര്‍ അറസ്റ്റില്‍

ശനി, 20 ഓഗസ്റ്റ് 2016 (14:15 IST)
കൈക്കൂലി കേസില്‍ കെ എസ് ഇ ബി എഞ്ചിനീയര്‍ അറസ്റ്റിലായി. മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയറും ഇലക്ട്രിക്സിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റുമായ ടി.വിക്രമന്‍ നായരാണു ഇന്‍റലിജന്‍സ് അധികാരികളുടെ പിടിയിലായത്.
 
മണ്ണഞ്ചേരി സ്വദേശി അബ്ദുള്‍ മനാഫ് ചപ്പാത്തി ഫാക്ടറിക്കുള്ള ഇലക്ട്രിസിറ്റി കണക്ഷന്‍ ലഭിക്കുന്നതിനു വേണ്ടി നിരവധി തവണ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും വൈദ്യുതി ലഭിച്ചില്ല. ഇതിനിടെ കണക്ഷന്‍ നല്‍കണമെങ്കില്‍ പണം നല്‍കണമെന്ന് വയറിംഗ് കോണ്‍ട്രാക്ടര്‍ വഴി സബ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടു.
 
ഈ വിവരം മനാഫ് വിജിലന്‍സ് അധികാരികളെ അറിയിക്കുകയും ഇവരുടെ നിര്‍ദ്ദേശ പ്രകാരം ഫിനോഫ്തലീന്‍ പുരട്ടിയ ആയിരത്തിന്‍റെ നോട്ട് സബ് എഞ്ചിനീയര്‍ക്ക് നല്‍കുകയും ചെയ്തു. ഇന്‍റലിജന്‍സ് ഡി.വൈ.എസ്.പി ജോര്‍ജ്ജ് ചെറിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സബ് എഞ്ചിനീയറെ പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക