വടക്കാഞ്ചേരിയില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. താനൊരു കമ്യൂണിസ്റ്റുകാരിയാണെന്നും അവര്‍ വ്യക്തമാക്കി. സേവ്യര്‍ ചിറ്റിലപ്പള്ളിയെ പരിഗണിക്കമെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ അടക്കമുള്ള പ്രതിഷേധക്കാരുടെ ആവശ്യം.
സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് കെ പി എ സി ലളിതയെ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, ജില്ലനേതൃത്വത്തിനും വടക്കാഞ്ചേരി പ്രാദേശിക നേതൃത്വത്തിനും ഇതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. ലളിതയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തന്നെ പ്രതിഷേധ പോസ്റ്ററുകള്‍ വടക്കാഞ്ചേരിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി പി എം നേതൃത്വം പറഞ്ഞിരുന്നു.
എന്നാല്‍, ഇന്ന് സ്ഥാനാര്‍ത്ഥിയായ കെ പി എ സി ലളിത വടക്കാഞ്ചേരിയില്‍ എത്താനിരിക്കേയാണ് പാര്‍ട്ടി അംഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്. കെ പി എ സി ലളിതയാണ് വടക്കാഞ്ചേരിയില്‍ മത്സരിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.