40തോളം സ്‌ത്രീകള്‍ ശബരിമലയിലേക്ക്; തടയുമെന്ന് സംഘപരിവാര്‍ - മല ചവിട്ടിക്കില്ലെന്ന് ശശികല
ശനി, 22 ഡിസംബര്‍ 2018 (20:00 IST)
മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്‌ത്രീകളെ തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സംഘത്തെ നാമ ജപ പ്രതിഷേധത്തിലൂടെ തടയും. ഒരു കാരണവശാലും യുവതികള്‍ മല കയറില്ല. എത്തിയവരൊക്കെ മടങ്ങിയതു പോലെ മനിതി സംഘവും മടങ്ങും.
യുവതികള്‍ മല കയറാതിരിക്കാനുള്ള മാര്‍ഗം അയ്യപ്പന്‍ തന്നെ കണ്ടെത്തും. ചിലപ്പോള്‍ അവര്‍ക്ക് തന്നെ സദ്ബുദ്ധി തോന്നി മടങ്ങി പോകാം. ചിലപ്പോള്‍ പൊലീസിനായിരിക്കും അങ്ങനെ തോന്നുകയെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
ചിലപ്പോള്‍ എത്തുന്ന സ്‌ത്രീകള്‍ക്കായിരിക്കും മടങ്ങി പോകണമെന്ന സദ്ബുദ്ധി തോന്നുക. ചിലപ്പോള്‍ പൊലീസിനായിരിക്കും അങ്ങനെ തോന്നുകയെന്നും അവര്‍ പറഞ്ഞു. സംഘത്തെ തടയുമെന്ന് സംഘപരിവാറും വ്യക്തമാക്കി.
മനിതി സംഘടനയുടെ നേതൃത്വത്തില്‍ ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര എന്നിവടങ്ങളില്‍ നിന്നായി 40 പേരാണ് എത്തുന്നത്. ഞായറാഴ്‌ച രാവിലെ ഇവര്‍ കോട്ടയത്ത് എത്തും.
കോട്ടയത്ത് നിന്നും പമ്പയിലേക്കു തിരിക്കാനാണ് സംഘത്തിന്റെ ധാരണ.