കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഓട്ടോ റിക്ഷയിലിടിച്ച് മറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (18:33 IST)
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഓട്ടോ റിക്ഷയിലിടിച്ച് മറിഞ്ഞു. വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന ബസാണ് മറിഞ്ഞത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് കുന്ദമംഗലത്ത് അപകടം നടന്നത്. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 
 
പാസഞ്ചര്‍ ഓട്ടോയുടെ മുകളിലാണ് ബസ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് ഉയര്‍ത്തി പരിക്കേറ്റവരെ രക്ഷിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article