മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടു; കോവൂര്‍ കുഞ്ഞുമോന്‍ കല്യാണത്തിനു സമ്മതം മൂളി

ശനി, 16 ജൂലൈ 2016 (16:20 IST)
കേരള നിയമസഭ ഇന്ന് ഒറ്റക്കെട്ടായി നിന്ന് ഒരു തീരുമാനം പാസാക്കിയെടുത്തു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ വിവാഹക്കാര്യം. സഭയും സഭാംഗങ്ങളും ഒറ്റക്കെട്ടായതോടെ കുഞ്ഞുമോന് പിന്നെ കല്യാണ ബില്‍ പാസാക്കാതെ തരമില്ലെന്നായി. 
 
ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുമ്പോഴാണ് തടാകമാണു തന്റെ കാമുകിയെന്നും അതിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തി സംരക്ഷിക്കാന്‍ നടപടിയെടുത്താലേ താന്‍ വിവാഹിതനാകൂ എന്നും കുഞ്ഞുമോന്‍ പറഞ്ഞു. 
 
തടാകം സംരക്ഷിക്കാന്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിക്കുകയും ചെയ്തു. പകരം അതിനു കാത്തുനില്‍ക്കാതെ തന്നെ കല്യാണം കഴിക്കാമെന്ന് ഉറപ്പുനല്‍കണമെന്നും നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ നേതാവും സ്പീക്കറും മുഖ്യമന്ത്രിയെ പിന്തുണച്ച് കുഞ്ഞുമോനെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ഒടുവില്‍ കല്യാണം കഴിക്കാമെന്ന് എംഎല്‍എ സമ്മതിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക