കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിനാണെന്ന് തെളിഞ്ഞത്. റോബിന് വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഫലം പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് പൊലീസിനും കോടതിക്കും ലഭിച്ചു.