ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്
ലോക്കോപൈലറ്റുമാരുടെയും അധികൃതരുടെയും സമയോചിതമായ ഇടപെടല്‍ മൂലം കോട്ടയം കടുത്തുരുത്തിയില്‍ ഒഴിവായത് വന്‍ ട്രെയിന്‍ ദുരന്തം. ഇന്ന് ഉച്ചയ്‌ക്ക് 12.45നാണ് സംഭവം. എറണാകുളം-കൊല്ലം മെമു ട്രെയിനും ജനശതാബ്‌ദി എക്‌സ്പ്രസ്സും നേര്‍ക്കുനേര്‍ എത്തുകയായിരുന്നു.
സംഭവത്തിലെ വീഴ്‌ചയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഹരിയാനയിലെ പല്‍വാല്‍ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ മുഖാമുഖം കൂട്ടിയിടിച്ച് നൂറോളം പേര്‍ക്കാണ് പരുക്കേറ്റിരുന്നത്.