കോട്ടയത്തെ ശീമാട്ടി റൗണ്ടാനക്കുമുകളില്‍ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ആകാശപാതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കവെ പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടുമായി മുന്നോട്ട്പോകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് നിര്‍മാണം മുടങ്ങിയത്. ഈ ഭാഗത്തെ വൈദ്യുതി ലൈനുകള്‍ മാറ്റിസ്ഥാപിച്ചാല്‍ മാത്രമേ തുടര്‍നടപടി കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ലൈനുകള്‍ ഭൂമിക്കടിയിലൂടെയാക്കാനാണ് തീരുമാനം.ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ജോലി ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തേ ആകാശപാത നിര്‍മാണത്തിനെതിരെ ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. അതേസമയം, സംസ്ഥാനത്തെ ആദ്യത്തേതെന്ന പേരില്‍ തുടക്കംകുറിച്ച ആകാശപാതയുടെ നിര്‍മാണം മുടങ്ങിയത് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്.