പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചു; ഉമ്മന്‍‌ചാണ്ടിയ്ക്കെതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം

Webdunia
ഞായര്‍, 14 ഓഗസ്റ്റ് 2016 (16:24 IST)
ഉമ്മന്‍‌ചാണ്ടിയെ ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. ഉമ്മന്‍‌ചാണ്ടി കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് മുഖപത്രത്തില്‍ പറയുന്നത്. ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ഉള്ളിയാടന്റെ രാജി സ്വീകരിക്കാന്‍ വൈകിപ്പിച്ചതും പി സി ജോര്‍ജ്ജിന്റെ രാജി താമസിപ്പിച്ചതും ഉമ്മന്‍‌ചാണ്ടിയുടെ ഹീന തന്ത്രമായിരുന്നു എന്നും മുഖപത്രത്തില്‍ പറയുന്നുണ്ട്.
 
ബാര്ക്കോ‍ഴ ആരോപണത്തെ തുടര്ന്ന്‍ മാണി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുന്പ്‍ പി ജെ ജോസഫിനെ മാറ്റി നിർത്താൻ ശ്രമിച്ചു.മാണിയുടെ പ്രഖ്യാപനത്തിനു മുൻപ് ഉമ്മൻ ചാണ്ടിയുടെ ദൂതനായ ഒരു മന്ത്രി പി.ജെ.ജോസഫിനെ വന്നു കണ്ടിരുന്നു. മാണിയുടെ രാജി വാങ്ങിയ ഉമ്മൻ ചാണ്ടി ചീഫ് വിപ്പിന്റേത് പോക്കറ്റിലിട്ടു നടന്നു. ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും അടർത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. 
 
മാണിയെ ധനമന്ത്രിമാരുടെ സമിതി അധ്യക്ഷൻ ആക്കേണ്ടെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രതിച്ഛായയിൽ ആരോപിക്കുന്നു. അതേസമയം, പ്രതിച്ഛായയിലെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് പി ജെ ജോസഫ് ആണെന്നും യു ഡി എഫ് അല്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. മാണിക്ക് ജോസഫിനെ പോലും വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് ഈ ആരോപണമെന്നും കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ ആരോപിച്ചു.
Next Article