എരുമേലി അട്ടിവളവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 12പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (12:44 IST)
എരുമേലി അട്ടിവളവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും എത്തിയ അയ്യപ്പ ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 43 പേരാണ് ഉണ്ടായിരുന്നത്. 
 
ഇന്ന് പുലര്‍ച്ചെ ആറ് മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ്, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article