കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനത്തിന് നാളെ തുടക്കമാകും. ചങ്ങനാശേരി ഫാത്തിമാപുരം എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വൈക്കം എസ്.എം.എസ്.എന്‍. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യ ദിനത്തില്‍ പരിശീലനം നടക്കുക.
പാലാ എം.ജി.എച്ച്.എസിലും കാഞ്ഞിരപ്പള്ളി എസ്.ഡി.എച്ച്.എസിലും 26ന് നടക്കും. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവരാണ് പങ്കെടുക്കേണ്ടത്. ആകെ 8000 ത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുക.