കേരളത്തില്‍ നിന്ന് വരുന്നവരുടെ നിയന്ത്രണത്തില്‍ ഇളവില്ല: കര്‍ണാടക ആരോഗ്യമന്ത്രി

ശ്രീനു എസ്

ബുധന്‍, 24 ഫെബ്രുവരി 2021 (09:56 IST)
കേരളത്തില്‍ നിന്ന് വരുന്നവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. കേരളത്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത അര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം നിര്‍ബന്ധമാക്കിയിരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
 
ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും നിയന്ത്രണം കാരണം വിദ്യാര്‍ത്ഥികളും മറ്റുയ്ത്രക്കാരും വലിയ ബുദ്ധിമുട്ടിലാണെന്നും കത്തില്‍ പറയുന്നു. ഇതിനു മറുപടിയായിട്ടാണ് കര്‍ണാടക ആരോഗ്യമന്ത്രിയുടെ ട്വീറ്റ്. കര്‍ണാടക സര്‍ക്കുലറും പിണറായി വിജയന്‍ അയച്ചകത്തും ട്വീറ്റിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍