കോന്നി പെണ്‍കുട്ടികളുടെ മരണം: പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു?

വ്യാഴം, 14 ജൂലൈ 2016 (08:39 IST)
കോന്നിയില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതോടെ കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കേസ് മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ ഭരണാധികാരികളെ കാണാനൊരുങ്ങുകയാണ്.  
 
പത്താംക്ലാസില്‍ നല്ല മാര്‍ക്ക് നേടിയ ആര്യ, രാജി, ആതിര എന്നീ പെണ്‍കുട്ടികള്‍ പ്ലസ്ടുവിന് തോല്‍ക്കുമെന്ന ഭയത്താല്‍ വീടുവിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യ സൂചന നല്‍കുന്ന വാട്‌സ് ആപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങള്‍ ഇതിന് തെളിവായി പോലീസ് സമര്‍പ്പിച്ചു. 
 
പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതിയില്‍ ആത്മഹത്യ ചെയ്‌തെന്ന് പോലീസ് പറയുമ്പോഴും വീട് വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ മൂന്ന് ദിവസത്തിന് ശേഷം മരിച്ചത് സംശയത്തിന് ഇടയാക്കുന്നത്. ഇവര്‍ രണ്ട് തവണ ബാംഗ്ലൂര്‍ യാത്ര നടത്തിയത് എന്താനാണെന്നതിനും വ്യക്തമായ ഉത്തരം പോലീസിന് ലഭിച്ചിട്ടില്ല. 

 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക