കോന്നി പെൺകുട്ടികളുടെ മരണം; വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- അടൂർ പ്രകാശ്
വ്യാഴം, 16 ജൂലൈ 2015 (13:19 IST)
കോന്നി പെൺകുട്ടികളുടെ ദുരൂഹ മരണത്തിന്റെ അന്വേഷണത്തിൽ വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. ഈ വിഷയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആര്യയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കുന്നതിനായി അന്വേഷണസംഘം ഇന്ന് ബംഗളൂരുവിലേക്ക് തിരിക്കും. കോന്നി എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പുറപ്പെടുക. ബംഗളൂരിലെ ലാല്‍ബാഗിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. ഇതിലൂടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
പെണ്‍കുട്ടികള്‍ രണ്ടു തവണ ബംഗളൂരുവില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. മൂവരും ലാല്‍ബാഗ് സന്ദര്‍ശിച്ചതിന്റെ ടിക്കറ്റുകള്‍ ബാഗില്‍ നിന്നു കണ്ടെത്തിയിരുന്നു.