കൊണ്ടോട്ടിയില്‍ വാഹനാപകടം; അഞ്ചു പേര്‍ മരിച്ചു

തിങ്കള്‍, 23 നവം‌ബര്‍ 2015 (08:01 IST)
മലപ്പുറം കൊണ്ടോട്ടിയില്‍ ഉണ്ടാ‍യ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. കൊണ്ടോട്ടി  ഐക്കരപ്പടിയില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
 
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെ ആയിരുന്നു അപകടം. മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികളായ സൂര്യ (13), ശശികല (42), ദേവി (62), രവീന്ദ്രന്‍ (54), അതുല്‍ (10)  എന്നിവരാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ആയിരുന്നു അപകടം. 
 
സേലത്തു നിന്നും കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന വിവാഹസംഘമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു.
 
പോലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ - 0483 2734998, 9497987163, 9497980659
 

വെബ്ദുനിയ വായിക്കുക