യുവാക്കള്‍ കുളത്തില്‍ മുങ്ങിമരിച്ചു

വെള്ളി, 8 ജനുവരി 2016 (12:36 IST)
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കൊല്ലങ്കോട് വേലം‍പൊറ്റ നിവാസി പ്രകാശന്‍ (32), ഭാര്യാ സഹോദരി ഭര്‍ത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി കൃഷ്ണന്‍ (45) എന്നിവരാണു വീടിനു സമീപത്തുള്ള കുളത്തില്‍ മുങ്ങിമരിച്ചത്.

കുളത്തില്‍ നിന്ന് മണലെടുത്ത് ആഴമേറിയ ഭാഗത്ത് കണ്ണന്‍ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയ പ്രകാശും മുങ്ങിത്താഴുകയായിരുന്നു. കരയില്‍ നിന്ന ബന്ധുവായ പൊന്നന് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രകാശിനെ കരയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് പായല്‍ മൂടിക്കിടന്ന കുളത്തില്‍ നിന്ന് കണ്ണന്‍റെ മൃതദേഹം കരയില്‍ എത്തിച്ചത്.
 

വെബ്ദുനിയ വായിക്കുക