പരവൂര്‍ ദുരന്തം : മരണം110 ; മരണ സംഖ്യ ഇനിയും ഉയരുമെന്ന് ആശുപത്രി അധികൃതര്‍
പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 110 ആയി. എണ്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശി സത്യന്‍(55) ആണ് മരിച്ചത്. വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച പതിമൂന്ന് പേരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.
കൊല്ലത്തും തിരുവനന്തപുരത്തുമാണ് പരുക്കേറ്റവരില്‍ ഏറെപേരും ചികിൽസയിലുളളത്. ഈ ആശുപത്രികളിൽ വിദഗ്ധചികിൽസയ്ക്കുളള സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ പരുക്കേറ്റ മുന്നൂറ്റിയന്‍പതില്‍ പരം ആളുകളില്‍ ഒട്ടേറെ പേരുടെ നില ഇപ്പോളും അതീവ ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് വീണ്ടും സ്ഥിതി വിലയിരുത്തുന്നുണ്ട്.