പുതിയ പ്രസിഡന്റായി വി സത്യശീലന് ചൊവ്വാഴ്ച സ്ഥാനമേല്‍ക്കാനിരിക്കെയാണ് പണി പൂര്‍ത്തിയാക്കാത്ത ബഹുനിലക്കെട്ടിടത്തിന്റെ ആദ്യ നില സ്ഥാനമൊഴിഞ്ഞ പ്രതാപവര്‍മ തമ്പാന് നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചത്. രാവിലെ 10 മണിയ്ക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന കര്‍മ്മം പ്രവര്‍ത്തരുടെ പ്രതിഷേധം കണക്കിലെടുത്ത് എട്ടുമണിയ്ക്ക് നടത്തുകയായിരുന്നു.
എന്നാല്‍ രണ്ടുമണിക്കൂര്‍ നേരത്തെ ഉദ്ഘാടനം നിര്‍വ്വഹിച്ചുവെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയത്ത് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു മടങ്ങിയ തമ്പാനെ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
ഡിസിസി ആസ്ഥാനമാകേണ്ട ആര് ശങ്കര്‍-സി എം സ്റ്റീഫന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്റ്റംബറിലാണ് നിശ്ചയിച്ചിരുന്നത്. അതുവരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന തമ്പാന്റെ അഭ്യര്‍ത്ഥന തള്ളിയാണ് സത്യശീലനെ പ്രസിഡന്റാക്കിയത്.