നവീകരിച്ച കൊല്ലം, താന്നി ബീച്ചുകള്‍, മലമേല്‍ ടൂറിസം കേന്ദ്രം ഉദ്ഘാടനം ഇന്ന്

എ കെ ജെ അയ്യര്‍
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (10:03 IST)
സെംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടി ഭാഗമായി ജില്ലയിലെ നിലവിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച കൊല്ലം ബീച്ചിന്റെയും താന്നി ബീച്ചിന്റെയും മലമേല്‍ ടൂറിസം കേന്ദ്രത്തിന്റെ  ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
 
കൊല്ലം ബീച്ച് 1.57 കോടിയും താന്നിയിലേത് 68.4 ലക്ഷവും മലമേല്‍ ടൂറിസം കേന്ദ്രത്തിന് മൂന്നു കോടിയും ചെലവഴിച്ചാണ് നവീകരിച്ചത്. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടികളില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരയ ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു എന്നിവര്‍ വിശിഷ്ടാതിഥികളാകും. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എം എല്‍ മാരായ എം മുകേഷ്, ജി എസ് ജയലാല്‍,  ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
 
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ സ്വാഗതം പറയും മേയര്‍ ഹണിബഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, കൗണ്‍സിലര്‍ വിനീത വിന്‍സന്റ്, ഡി റ്റി പി സി എക്സിക്യൂട്ടീവ് അംഗങ്ങളായ എക്സ് ഏണസ്റ്റ്, ജി മുരളീധരന്‍, എ കെ സവാദ്, കെ ശ്രീകുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കമലമ്മ, ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നദീര്‍, ഡി റ്റി പി സി സെക്രട്ടറി സി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article