ജനപക്ഷയാത്ര ബാര്‍ മുതലാളിമാര്‍ സ്പോണ്‍സര്‍ ചെയ്തത്: കോടിയേരി

ബുധന്‍, 26 നവം‌ബര്‍ 2014 (13:52 IST)
കെപിസിസി പ്രസിഡന്‍്റ് വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര ബാര്‍ മുതലാളിമാര്‍ സ്പോണ്‍സര്‍ ചെയ്തതാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന മന്ത്രിസഭയിലെ പല അംഗങ്ങളും കുംഭകോണം നടത്തിയെന്നും, അത് മറച്ചുവെക്കാനാണ് സുധീരന്‍ മദ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.

ബാര്‍ മുതലാളിമാരുടെ കൈയില്‍ നിന്നും പണം വാങ്ങിയ വിവരം പുറത്ത് വന്നാല്‍ മുഖ്യമന്ത്രിയുടെ മുഖം വികൃതമാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എക്സൈസ് മന്ത്രി കെ ബാബു, ധനമന്ത്രി കെഎം മാണി എന്നിവര്‍ ചേര്‍ന്നാണ് ബാര്‍ മുതലാളിമാരുടെ പക്കല്‍ നിന്നും വന്‍ തുക വാങ്ങിയത്. ഏകദേശം 30 കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക