കൊലപാതക രാഷ്ട്രീയം ഒന്നിനും മറുപടിയല്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം. എന്ത് പ്രകോപനം ഉണ്ടായാലും അക്രമവും കൊലപാതകത്തിനും ഒരു പാര്‍ട്ടിയും മുതിരരുത്. അങ്ങനെയുള്ള നടപടികള്‍ ഒന്നിനും ഉത്തരമാവില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സിപിഎം മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തുന്നുവരെ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്നും കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണത്തോട് സഹകരിക്കുമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്തെ മദ്യ നിരോധനം വലിയ മണ്ടന്‍ നയമാണ്. സംസ്ഥാനത്ത് പല നിറത്തിലും പല പേരിലുമുള്ള വ്യാജ മദ്യങ്ങള്‍ സുലഭമാണ്. ഇവയൊന്നും ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അപ്പോഴാണ് കേരളത്തില്‍ മദ്യ നിരോധനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു റേഞ്ചിലെ പോലും വ്യാജ മദ്യം ഇല്ലാതാക്കാനോ അവ നിര്‍മിക്കുന്നവരെ പിടികൂടാനോ കഴിയാത്ത സര്‍ക്കാരാണ് മദ്യ നിരോധനം കൊണ്ടുവരുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.