വിഎസ് അച്യുതാനന്ദന് നൽകിയ പദവിയെ ചൊല്ലിയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. അർഹതയുള്ളതുകൊണ്ടാണ് വിഎസിന് ഭരണപരിഷ്‌കാര കമ്മീഷൻ പദവി നല്‍കിയത്. വിഷയത്തിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വിഎസിന്റെ പദവിക്കെതിരായ വിമർശനങ്ങൾ അസ്ഥാനത്തുള്ളതാണ്. ഭരണപരിഷ്‌കാര കമ്മീഷൻ പദവി ധൂർത്തോ അധിക ചെലവോ അല്ല. പദവി വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തിയ പരാമർശത്തോടെ യോജിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വിമർശനങ്ങൾ അസ്ഥാനത്തുള്ളതാണെന്നും കോടിയേരി പറഞ്ഞു.