ഏലൂരില്‍ വന്‍ സ്പിരിറ്റ് വേട്ട: രണ്ടു പേര്‍ പിടിയില്‍
വെള്ളി, 11 മാര്‍ച്ച് 2016 (10:34 IST)
ഏലൂരിലെ വാടക വീട്ടില്‍ നിന്നും ലോറിയില്‍ നിന്നുമായി 2800 ലിറ്റര്‍ വ്യാജ സ്പിരിറ്റും 1413 ലിറ്റര്‍ വ്യാജമദ്യവും പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകര തൈക്കോണം വീട്ടില്‍ ഷൈജു (37), ലോറി ഡ്രൈവര്‍ ത്യശ്ശൂര്‍ പുള്ള് ഇക്കണ്ടം പറമ്പില്‍ സുനില്‍ (49) എന്നിവരെയാണു പിടികൂടിയത്.
വ്യാജ സ്പിരിറ്റ് ലോറിയുടെ ഡ്രൈവര്‍ ക്യാബിനോട് ചേര്‍ന്നുള്ള രഹസ്യ അറയിലും ലോറിയുടെ പ്ലാറ്റ് ഫോമിലെ രഹസ്യ അറയിലുമായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. വീടിന്റെ ഒരു മുറിയില്‍ 2826 കുപ്പികളടങ്ങുന്ന 150 ഓളം പെട്ടി വ്യാജ മദ്യവും പൊലീസ് കണ്ടെത്തി. പാലക്കാട് ഭാഗത്ത് നിന്നാണ് വ്യാജ മദ്യവും സ്പിരിറ്റും കൊണ്ടുവന്നതെന്നാണു പൊലീസ് കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്ത് ഏലൂര്‍ എസ് ഐ എസ് പി. സുജിത്തും സംഘവും നടത്തിയ റെയ്ഡിലാണു സ്പിരിറ്റ് പിടിച്ചത്. ഏലൂരില്‍ ലോറിക്കണക്കിനു സ്പിരിറ്റ് എത്തിച്ച ശേഷം ഇവിടെ നിന്ന് ചെറുവാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.