പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ പൊലീസും ആരോഗ്യ വകുപ്പും തമ്മില്‍ ഒത്തുകളിയാണെന്ന് ജിഷയുടെ അമ്മായി ലൈല ബിജു. ആരെയോ സംരക്ഷിക്കാനുളള താത്പര്യമാണ് പൊലീസ് ഈ കേസില്‍ പ്രകടിപ്പിക്കുന്നത്.
ബന്ധുക്കളെ ആരേയും ജിഷയുടെ അമ്മയോടോ സഹോദരിയോടോ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ജിഷയുടെ അമ്മയും സഹോദരി ദീപയും പൊലീസ് കസ്റ്റഡിയിലാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കുവാനോ ഫോണില്‍ ബന്ധപ്പെടാനോ ദീപയ്ക്ക് അനുവാദമില്ല. അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ജിഷ കൊലചെയ്യപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള അയല്‍വാസിയേയും ജിഷയുടെ ചില ബന്ധുക്കളേയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ജിഷയെ ബന്ധുവായ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പിതാവ് പാപ്പു മൊഴി നല്‍കിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയാണ് പൊലീസ് പാപ്പുവിന്റെ മൊഴി രേഖപ്പെടുത്തിയത്.