സംസ്ഥാനത്തെ ആരോഗ്യ വിനോദ സഞ്ചാര മേഖലയുടെ പുരോഗതി ഉദ്ദേശിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‍ട്രീസ് (സി ഐ ഐ) സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത് ടൂറിസം 2015 കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 30, 31 തീയതികളിലാണ് സമ്മേളനം നടക്കുന്നത്.
കേരള ഹെല്‍ത്ത് ടൂറിസം ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനസര്‍ക്കാരിന്‍റെ സഹകരണത്തോടെയാണ് സമ്മേളനം നടത്തുന്നത്.
ഇന്ത്യയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ട ആരോഗ്യ വിനോദ സഞ്ചാര പരിപാടിയായ കെ എച്ച് ടി യിലൂടെ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ വരവില്‍ സംസ്ഥാനം 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.