'വേട്ട'യുടെ സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍
വെള്ളി, 26 ഫെബ്രുവരി 2016 (16:42 IST)
മലയാളത്തിലെ പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ എറണാകുളത്തെ പി വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട ഇന്ന് റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രമാണ് വേട്ട. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.
2005ല്‍ പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രമാണ് രാജേഷിന്റെ ആദ്യ ചിത്രം. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2011ല്‍ പുതുതലമുറ സിനിമയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ട്രാഫിക്കിലൂടെ രാജേഷ് വന്‍ തിരിച്ചുവരവ് നടത്തി. ട്രാഫിക് കഴിഞ്ഞ വര്‍ഷം ഹിന്ദിയിലും സംവിധാനം ചെയ്തിരുന്നു.
ഭക്ഷണക്രമത്തിലെ അപാകത മൂലം ലിവര്‍ സിറോസിസ് ബാധിച്ച രാജേഷ് പിള്ളയ്ക്ക് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവെക്കലിന് നിര്‍ദേശിച്ചിരുന്നു. വേട്ടയുടെ വേട്ടയുടെ ഷൂട്ടിങ്ങിനായി പലപ്പോഴും ആസ്പത്രിയില്‍ നിന്നാണ് അദ്ദേഹം എത്തിയിരുന്നത്. സിറോസിസിനൊപ്പം അണുബാധ കൂടി ഉണ്ടായതാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ കാരണമെന്നാണ് വിവരം. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് കുടുംബ വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
അമലാ പോളും നിവിന്‍ പോളും പ്രധാന വേഷത്തിലെത്തിയ മിലിയും ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. രാജേഷ് പിള്ളക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് സിനിമാ ലോകം.