ഇൻഫോപാർക്കിനു സമീപം ടാങ്കർ ലോറി പാഞ്ഞുകയറി കോളജ് വിദ്യാർഥിനി മരിച്ചു

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (10:39 IST)
കൊച്ചി ഇൻഫോപാർക്കിനു സമീപം നിയന്ത്രണം വിട്ട് പാഞ്ഞ് വന്ന ടാങ്കര്‍ ലോറിയിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. ഇന്‍ഫോപാര്‍ക്കിന് സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് അപകടം നടന്നത്. രാജഗിരി കോളജിലെ ബികോം വിദ്യാർഥിനി നിയ (19) ആണ് മരിച്ചത്.

കോളേജിലേക്ക് പോകാനായി ബസ് കാത്തു നിന്നിരുന്ന വിദ്യാര്‍ഥിനികള്‍ക്കിടയിലേക്ക് ടാബ്കര്‍ ലോറി പാഞ്ഞ്കയറുകയായിരുന്നു. അപകടത്തിൽ ഒരു കാൽനടയാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇൻഫോ പാർക്ക് പരിസരത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്രയും അപകടം ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതൽ എടുക്കാൻ അധികൃതർ തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്.

വെബ്ദുനിയ വായിക്കുക