കൊച്ചി മെട്രൊ നിര്‍മാണം സിപിഎം തടഞ്ഞു
കൊച്ചി മെട്രൊ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. നിലവിലെ ഗതാഗത പ്രശ്നത്തില്‍ തീരുമാനമെടുക്കാതെ മുന്നോട്ട് പോകരുതെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.
ദേശാഭിമാനി ജംങ്ഷന്‍ മുതല്‍ നോര്‍ത്ത് പാലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്നു രാവിലെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത്. പാത നാലുവരിയാക്കാതെ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കരുതെന്നാണ് കരാറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഈ കാര്യത്തില്‍ വ്യക്തത വരുത്താതെ മെട്രൊ അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. കൂടാതെ നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൊച്ചി കോര്‍പറേഷന്‍ നടപടിയെടുത്തില്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.