കൊച്ചി മെട്രോ വൈകും: ഇ ശ്രീധരന്‍
കൊച്ചി മെട്രോ നിര്‍മ്മാണം എപ്പോള്‍ തീരുമെന്ന് അറിയില്ലെന്നും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് വീഴ്ച പറ്റിയെന്നും മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍.
ഉദ്ദേശിച്ചതിലും ഏഴുമാസം കൂടി മെട്രോ വൈകും എന്നാല്‍ പണികള്‍ പുരോഗമിക്കുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലാണ് പ്രധാന പ്രശ്‌നമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. റീ ടെന്‍ഡറിങ്ങില്‍ കെഎംആര്‍എല്‍ അനാവശ്യമായി ഇടപെട്ടതാണ് പദ്ധതി കൂടുതല്‍ വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടിയിലെ അതൃപ്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും താന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു