മാണിയുടെ രാജി: പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ചെന്നിത്തല

തിങ്കള്‍, 9 നവം‌ബര്‍ 2015 (15:10 IST)
ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും മാണി രാജിവെയ്ക്കുന്നത് അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിട്ടുകൊടുത്ത സാഹചര്യത്തില്‍ ഇതു സംബന്ധിച്ച തീരുമാനം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
വിജിലന്‍സിനെ സംബന്ധിച്ചിടത്തോളം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചില ആശങ്കകള്‍ മാറ്റാന്‍ സഹായിച്ചു. വിജിലന്‍സും വിജിലന്‍സ് കോടതിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗൌരവതരമായ അഭിപ്രായപ്രകടനമാണ് കോടതി നടത്തിയത്. ബാര്‍കോഴക്കേസില്‍ തുടരന്വേഷണവുമായി വിജിലന്‍സ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം, മാണിയുടെ രാജിക്കാര്യം സംബന്ധിച്ച് യു ഡി എഫും പാര്‍ട്ടിയും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക