നികുതി വരുമാനം കുറഞ്ഞു: മാണി

ബുധന്‍, 1 ജൂലൈ 2015 (17:45 IST)
സംസ്ഥാനത്തു നികുതി വരുമാനം കുറഞ്ഞെന്നു ധനമന്ത്രി കെഎം മാണി.
റബറിനു വിലയിടിഞ്ഞതും ഉത്‌പാദനം കുറഞ്ഞതും ഇതിനു കാരണമായിട്ടുണ്‌ട്‌. ബാറുകള്‍ പൂട്ടിയതു മൂലം 33 ശതമാനം നികുതി വരുമാനം കുറഞ്ഞു. എന്നാല്‍, ചെക്‌പോസ്റ്റുകള്‍ വഴിയുള്ള നികുതി വരുമാനം 10 ശതമാനം കൂടിയെന്നും മാണി അറിയിച്ചു.

മേയ്‌ മാസം വരെ പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനത്തില്‍ 89 ശതമാനം പിരിച്ചെടുക്കാനായെന്നും കെ എം മാണി അറിയിച്ചു.

വെബ്ദുനിയ വായിക്കുക