മന്ത്രിസഭയിലേക്ക് തിരിച്ചെത്താന്‍ ധൃതിയോ ആഗ്രഹമോ ഇല്ല: മാണി
യുഡിഎഫ് അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെഎം മാണി. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതിന് ധൃതിയോ ആഗ്രഹമോ ഇല്ല. പാര്‍ട്ടിയില്‍ ആലോചിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും മാണി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് മാണി മന്ത്രിസഭയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യമുയര്‍ന്നത്.
ബാര്‍ കോഴക്കേസില്‍ എക്സൈസ്, ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ച കെ ബാബുവിനെതിരായ തൃശൂര്‍ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്‌ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്ന് പൊതുവികാരം ഉയര്‍ന്നതിന് പിന്നാലെയാണ് മാണിയും തിരിച്ചുവരണമെന്ന് ആവശ്യമുയര്‍ന്നത്.