വുമൺ ഓഫ് ദി ഇയർ: വോഗ് ഇന്ത്യയുടെ കവർ പേജിൽ കെ കെ ശൈലജ

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (19:00 IST)
ആരോഗ്യമേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്ക് വീണ്ടും അംഗീകാരം. അന്താരാഷ്ട്ര ഫാഷൻ മാഗസിനായ വോഗിന്റെ ഇന്ത്യൻ പതിപ്പിന്റെ കവർ പേജിലാണ് ഇത്തവണ മന്ത്രി സ്ഥാനം പിടിച്ചിരിക്കുന്നത്.
 
വുമൺ ഓഫ് ദ ഇയർ എന്ന ക്യാപ്‌ഷനോടെയാണ് കെകെ ശൈലജയുടെ ചിത്രം മാഗസിൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വോഗിന്റെ ‘വോഗ് വാരിയേഴ്‌സ്’ പട്ടികയിലും നേരത്തെ കെ കെ ശൈലജ ഇടം കണ്ടെത്തിയിരുന്നു. അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തിയാണ് നടത്തുന്നത്. ലോകത്തെ വനിതാ നേതാക്കൾ പ്രതിസന്ധി ഘട്ടങ്ങൾ നേരിടുന്നതിൽ കാണിക്കുന്ന മികവിനെയും മാഗസിൻ പ്രശംസിച്ചു.
 
ന്യൂസിലൻഡിലെ ജസിന്ത ആൻഡേൺ,ജർമ്മനിലെ ആങ്കല മെൽക്കൽ, തായ്‌വാനിലെ സായ്‌ ഇങ്‌ വെൻ തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ്‌ കെ കെ ശൈലജയുടെ പേരും പറയുന്നത്‌.
 

അനുബന്ധ വാര്‍ത്തകള്‍

Next Article