പാര്‍ട്ടിയുടെ തീരുമാനത്തില്‍ പൂര്‍ണ സംതൃപ്തയെന്ന് കെ.കെ.ശൈലജ. സംസ്ഥാന കമ്മിറ്റിക്ക് ശേഷം തിരിച്ചുപോകുമ്പോഴാണ് ശൈലജ ടീച്ചറുടെ പ്രതികരണം. 'കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ശൈലജ ടീച്ചര്‍ മാത്രമല്ലല്ലോ,' എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ശൈലജ മറുപടി നല്‍കിയത്.
'ഞാന്‍ മാത്രമല്ലല്ലോ മികച്ച പ്രകടനം നടത്തിയത്. എന്നെ പോലെ എല്ലാ മന്ത്രിമാരും നന്നായി പ്രവര്‍ത്തിച്ചില്ലേ? ഞാന്‍ മാത്രമല്ലല്ലോ മാറിനില്‍ക്കേണ്ടി വന്നത്? കുറേയേറെ മന്ത്രിമാര്‍ മാറിനിന്നില്ലേ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ലല്ലോ? അതൊരു ടീം വര്‍ക്കായിരുന്നു. എന്നെ മന്ത്രിയാക്കിയത് എന്റെ പാര്‍ട്ടിയാണ്. ആരോഗ്യമന്ത്രിയുടെ ചുമതല ഞാന്‍ നിര്‍വഹിച്ചു. അടുത്ത വരുന്ന മന്ത്രിമാര്‍ ഇതിനേക്കാള്‍ നന്നായി പ്രവര്‍ത്തിക്കും. ഇതില്‍ വൈകാരികമായ പ്രകടനങ്ങളുടെ ആവശ്യമൊന്നും ഇല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനങ്ങളുടെ സ്നേഹം എനിക്ക് മാത്രം കിട്ടിയതല്ല. അത് സര്‍ക്കാരിനു മുഴുവനായി കിട്ടിയതാണ്. പുതിയ ആളുകള്‍ വരുന്നത് നല്ല കാര്യമല്ലേ?,' ശൈലജ ടീച്ചര്‍ പ്രതികരിച്ചു.