നവീൻ ബാബുവിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും രമ പറഞ്ഞു. വലിയ ഗൂഢാലോചനയുണ്ട്. ഒരു പെട്രോള്‍ പമ്പിന് എന്‍.ഒ.സി. കിട്ടാത്തതിനെച്ചൊല്ലിയാണ് ദിവ്യയുടെ പ്രസംഗമെന്ന് കരുതുന്നില്ല. മറ്റെന്തോ ലക്ഷ്യം ദിവ്യയുടെ സംസാരത്തിലുണ്ടെന്നും ഇവരുടെ പ്രസംഗത്തില്‍ ഒരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ സി.പി.എം. ശ്രമിക്കുകയാെണന്നും രമ പറഞ്ഞു.
അതേസമയം, വീട്ടില്‍ രോഗിയായ അച്ഛനും അമ്മയും വിദ്യാര്‍ഥിനിയായ മകളും ഭര്‍ത്താവുമുണ്ടെന്നും ദിവ്യയെ കളക്ടര്‍ യാത്രയയപ്പ് ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്നുമാണ് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. യാത്രയയപ്പിന് ക്ഷണക്കത്തുണ്ടായിരുന്നില്ല. ക്ഷണിക്കാതെ എത്തിയെന്ന വാദം തെറ്റാണ്. യാത്രയയപ്പ് നോട്ടീസുള്ള പരിപാടിയല്ല. മൂന്നുമണിക്ക് കളക്ടറെ വിളിച്ചു. ഡെപ്യൂട്ടി കളക്ടര്‍ പരിപാടിയില്‍ സംസാരിക്കാന്‍ വിളിച്ചു. അഴിമതിക്കെതിരേ ഉറച്ച നിലപാട് സ്വീകരിച്ചയാളാണ് ദിവ്യ എന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.