നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി വീണ്ടും ചുംബിക്കുന്നു!

വ്യാഴം, 9 മാര്‍ച്ച് 2017 (07:58 IST)
കൊച്ചി മറൈൻഡ്രൈവിൽ വീണ്ടും കിസ് ഓഫ് ലവ് അരങ്ങേറുന്നു. ഇന്നലെ മറൈൻഡ്രൈവിൽ യുവതീ യുവാക്കൾക്ക് നേരെയുണ്ടായ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിൽ പ്രതിഷേധിച്ചാണ് കിസ് ഓഫ് ലവ് പ്രവർത്തകർ ഇന്ന് ചുംബനസമരവുമായി ഒത്തുചേരുന്നത്. വൈകിട്ട് നാലുമണിയ്ക്കാണ് സമരം പരിപാടികൾ ആരംഭിക്കുക.
 
ഇതിനു മുമ്പും കേരളത്തിൽ ചുംബനസമരം അരങ്ങേരിയിരുന്നു. അന്ന് ഇതിനെ ശക്തമായി എതിർത്ത പിണറായി വിജയനാണ് ഇന്ന് മുഖ്യമന്ത്രി. അതിനൽ സമരത്തെ സർക്കാർ എങ്ങനെ നോക്കിക്കാണുമെന്നതും നിർണായകമാണ്. ചുംബന സമരത്തില്‍ ആര്‍ക്കും പങ്കെടുക്കാമെന്ന് സംഘാടകര്‍ പറഞ്ഞു. സമാന ചിന്താഗതിക്കാരായ എല്ലാവര്‍ക്കും നാളെ മറൈന്‍ഡ്രൈവിലേക്ക് സ്വാഗതം എന്ന് കിസ് ഓഫ് ലവിന്റെ ഫേസ്ബുക്കിലാണ് അവർ ഇക്കാര്യം ഔദ്യോഗികമായി പറഞ്ഞത്.
 
ശിവസേനയുടെ അക്രമത്തിന് പൊലീസ് കുടപിടിക്കുകയായിരുന്നു. ഇത് അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ല. കുട്ടികള്‍ക്ക് കൂടി അവകാശപ്പെട്ട പൊതുഇടമാണ്. അവിടെ ഇത്തരം ഗൂണ്ടായിസങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കിസ് ഓഫ് ലവ് പ്രവർത്തകർ വ്യക്തമാക്കുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം വീണ്ടും ചുംബനസമരത്തിന് സാക്ഷ്യം വഹിക്കുന്നത്. 

വെബ്ദുനിയ വായിക്കുക