ഹനീഫ വധം: പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നശേഷം പാര്‍ട്ടി നടപടി- പത്മജ

വെള്ളി, 14 ഓഗസ്റ്റ് 2015 (15:15 IST)
എ, ഐ ഗ്രൂ വഴക്കിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതക കേസില്‍ പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നശേഷം പാര്‍ട്ടി നടപടി എടുക്കുമെന്ന് കെപിസിസി ജന. സെക്രട്ടറി പത്മജ വേണുഗോപാല്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും പത്മജ പറഞ്ഞു.

കോണ്‍ഗ്രസ് എന്നും അക്രമങ്ങള്‍ക്ക് എതിരാണ്. തെറ്റുകാരെ സംരക്ഷിക്കാന്‍ ഒരിക്കലും തങ്ങള്‍ ശ്രമിക്കാറില്ല. ഹനീഫയുടെ കൊലപാതകത്തിലും കോണ്‍ഗ്രസിന്റെ നിലപാട് തെറ്റുകാര്‍ക്കെതിരെയായിരിക്കുമെന്നും പത്മജ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് എ, ഐ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി എസി ഹനീഫ  കൊല്ലല്ലപ്പെട്ടത്. എ ഗ്രൂപ്പ് നേതാവാണ് ഹനീഫ. ഐ ഗ്രൂപ്പുകാരാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. മാസങ്ങളായി ഇരു ഗ്രൂപ്പുകളും തമ്മില്‍ തുടരുന്ന ഗ്രൂപ്പ് വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷമീറും ഗോപപ്രതാപനും ഒത്തുള്ള ചിത്രങ്ങളും, ഷമീര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടത് പ്രതാപന്റെ വാഹനത്തിലാണെന്നുമുള്ള ആരോപണങ്ങള്‍ ഐ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക