ഖദാമത്തിനെ ഒഴിവാക്കി പകരം ഗാംക; പരിശോധനയ്ക്ക് ഇനി 3600 രൂപ മാത്രം
കുവൈത്തിലേക്ക് പോകുന്ന മലയാളികള്‍ക്ക് ആശ്വാസിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ ആരോഗ്യക്ഷമതാ പരിശോധന നടത്തുന്ന ചുമതലയില്‍ നിന്നും ഖദാമത്തിനെ കുവൈത്ത് സര്‍ക്കാര്‍ ഒഴിവാക്കി. ആരോഗ്യക്ഷമതാ പരിശോധനയ്ക്കു ഖദാമത്ത് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണു നടപടി.
ഗാംക എന്ന ഏജന്‍സിക്കാണ് ഇപ്പോള്‍ മെഡിക്കല്‍ ചെക്കപ്പ് ചുമതല. ഇതോടെ 3600 രൂപയ്ക്ക് കേരളത്തിലെ വിവിധ സെന്‍ററുകളില്‍ തന്നെ ആരോഗ്യ ക്ഷമത പരിശോധിക്കാം. കോഴിക്കോട്, മഞ്ചേരി, കൊച്ചി, തിരുവനന്തപുരം തുടങ്ങിയവിടങ്ങളില്‍ ഗാംകയ്ക്ക് സെന്ററുകളുണ്ട്. ഖദാമത്തിന്റെ പരിശോധന ഉടന്‍ നിര്‍ത്തണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 4000 രൂപയുടെ പരിശോധനയ്ക്ക് ഖദാമത്ത് 24000 രൂപ ഈടാക്കിയിരുന്നു.