സൌദിയില്‍ മലയാളി യുവാവ്‌ കുത്തേറ്റ് മരിച്ചു

ബുധന്‍, 29 ഏപ്രില്‍ 2015 (11:21 IST)
ജിദ്ദയില്‍ മലയാളി യുവാവ്‌ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. കൊടുവള്ളി എരഞ്ഞോണ ആലപ്പുറയില്‍ യൂനുസ്‌ എന്ന 26കാരനാണ് കുത്തേറ്റത്. ജിദ്ദയിലെ ഹയ്യസാമിറിനു സമീപമാണ് സംഭവം നടന്നത്. പിടിച്ചുപറി തടയാന്‍ ശ്രമിക്കവേയാണ്  യൂനിസിന് മോഷ്ട്ടാക്കളുടെ കുത്തേറ്റത്‌. 
 
ജിദ്ദയില്‍ ടാക്സി ഓടിക്കുന്ന ജോലിയാണ് യൂനുസിന്. ഇയാള്‍ ആറു വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയാണ്. ജൂനിസിന്റെ സഹോദരനും ജിദ്ദയില്‍ ജോലിയെടുക്കുന്നുണ്ട്. എന്നാല്‍ സംഭവത്തെപ്പറ്റി ഇനിയും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സഹോദരന്‍ ജലാല്‍ പ്രതികരിച്ചത്‌.
 

വെബ്ദുനിയ വായിക്കുക