കേരളയാത്രയുമായി മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടി നയിക്കും
ഞായര്‍, 6 ഡിസംബര്‍ 2015 (16:47 IST)
കേരളയാത്രയുമായി മുസ്ലിം ലീഗും. അഖിലേന്ത്യ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന യാത്ര രാഷ്ട്രീയ വിശദീകരണം മുന്‍നിര്‍ത്തിയുള്ളതാണ്. മലപ്പുറത്ത് ചേര്‍ന്ന അടിയന്തര നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജാഥയുടെ പിന്നീട് തീരുമാനിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി, മലപ്പുറം ജില്ലയിൽ കോൺഗ്രസുമായുണ്ടായ തർക്കം, സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ എന്നിവ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.
പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരും എം പിമാരും എം എൽ എമാരും യോഗത്തിൽ സംബന്ധിച്ചു.